അഞ്ചാം വാര്‍ഷികത്തിലെങ്കിലും പൂമരം കാണാന്‍ പറ്റുമോ? കാളിദാസനോട് ആരാധകര്‍

- Published:
1 Jun 2018 9:48 AM IST

അഞ്ചാം വാര്‍ഷികത്തിലെങ്കിലും പൂമരം കാണാന്‍ പറ്റുമോ? കാളിദാസനോട് ആരാധകര്‍
അഞ്ചാം വാര്‍ഷികത്തിലെങ്കിലും പടം കാണാന്‍ പറ്റുമോ, പൂമരം പാട്ടിന്റെ വാര്‍ഷികം ആഘോഷിച്ച കാളിദാസനോട് ആരാധകര്‍
അഞ്ചാം വാര്‍ഷികത്തിലെങ്കിലും പടം കാണ്‍ പറ്റ്വോ, ബിലാലിക്ക വരെ എത്താനായി, ഇനി സ്ലോ മോഷനില്‍ ങ്ങള് ബിലാലിക്കാ നെ വെട്ടിക്കുമോ.. ഈ രസകരമായ ചോദ്യങ്ങളെല്ലാം കാളിദാസ് ജയറാമിനോടാണ്. പൂമരം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇതല്ലൊം.
ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനം സൃഷ്ടിച്ച ഓളമെന്നും അടുത്തെങ്ങും ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൂമരത്തിലെ ഗാനമായിരുന്നു അത്. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാട്ടിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിത്രം തിയേറ്ററുകളിലെത്തിയിട്ടില്ല. ഇന്നലെ ആ പാട്ടിന്റെ ഒന്നാം വാര്‍ഷികം കാളിദാസ് ആഘോഷിച്ചിരുന്നു. ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. ഇൌ ചിത്രത്തിന്റെ കമന്റ്‌ബോക്‌സിലാണ് മേല്‍പറഞ്ഞ രീതിയിലുള്ള രസകരമായ ചോദ്യങ്ങളുള്ളത്. നേരത്തെ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ട്രോളുകളില്‍ ഇടം നേടുകയും കാളിദാസ് ഫേസ്ബുക്കില്‍ ഇടുന്ന ചിത്രങ്ങള്‍ക്കെല്ലാം പൂമരം റിലീസ് സംബന്ധിച്ച ചോദ്യങ്ങള്‍ കമന്റുകളായി വരികയും ചെയ്തിരുന്നു.

കപ്പല്‍ പാട്ടിന് പുറമെ മറ്റൊരു ഗാനവും പുറത്തുവിട്ടിരുന്നു. ഈ രണ്ടു ഗാനങ്ങളാണ് പൂമരത്തിന്റെതായി ഉള്ളത്. ഇങ്ങനെയൊക്കെയാ ണെങ്കിലും പൂമരം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്ന് തോന്നുന്നു. പാട്ടിന്റെ വാര്‍ഷികാഘോഷത്തി ലും കാളിദാസ് ചിത്രത്തെ സംബന്ധിച്ച് ഒന്ന് മാത്രമാണ് പങ്കുവെക്കുന്നത്; നിങ്ങളെപ്പോലെ ഞാനും റിലീസിന് വേണ്ടി കാത്തിരിക്കുക യാണെന്ന്...
Adjust Story Font
16
