ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധം; ഗോള്‍ഡന്‍ ഗ്ലോബില്‍ താരങ്ങളെത്തിയത് കറുത്ത വേഷത്തില്‍

ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധം; ഗോള്‍ഡന്‍ ഗ്ലോബില്‍ താരങ്ങളെത്തിയത് കറുത്ത വേഷത്തില്‍
സിനിമയിലെ സ്ത്രീകൾക്ക് മീ ടൂ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യമില്ലാത്ത കാലം വരുമെന്ന് പുരസ്കാരം സ്വീകരിച്ച് ഓപ്ര വിന്‍ഫ്രെ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്
ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരദാന ചടങ്ങിന് ഇത്തവണ ഹോളിവുഡ് താരങ്ങളെത്തിയത് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ്. ലൈംഗിക പീഡന കേസുകളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് താരങ്ങള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയത്. നടിമാര്‍ മാത്രമല്ല പല നടന്മാരും സംവിധാകരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം കറുത്ത വസ്ത്രം ധരിച്ചെത്തി.
ആഞ്ജലീന ജോളി, ഗാല്‍ ഗോദോത്ത്‍, മേരി ജെ ബ്ലിഗെ, എമിലിയ ക്ലര്‍ക്ക്, അലിസണ്‍ ജാന്നെ, മാറ്റ് സ്മിത്ത് തുടങ്ങിയവരെല്ലാം മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി കറുത്ത വേഷത്തിലെത്തി. സിനിമയിലെ സ്ത്രീകൾക്ക് മീ ടൂ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യമില്ലാത്ത കാലം വരുമെന്ന് പുരസ്കാരം സ്വീകരിച്ച് ഓപ്ര വിന്‍ഫ്രെ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. തങ്ങൾക്കുണ്ടായ അനുഭവം തുറന്ന് പറയാൻ നടിമാർ കാട്ടിയ ധൈര്യത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും വിന്‍ഫ്രെ പറഞ്ഞു.
മാസങ്ങളായി ഹോളിവുഡിനെ പിടിച്ചുലയ്ക്കുകയാണ് കാസ്റ്റിങ് കൌച്ച് വിവാദം. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി നിരവധി നടിമാരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് ലോകത്താകമാനമുള്ള നിരവധി സ്ത്രീകള്‍ മീ ടൂ (#metoo) എന്ന ഹാഷ് ടാഗുമായി തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നുപറഞ്ഞു.
Adjust Story Font
16

