Quantcast

ചുവന്ന തെരുവിലെ ജീവിതം തുറന്നുകാട്ടി റെഡ് ലൈറ്റ് എക്സ്പ്രസ്

MediaOne Logo

Sithara

  • Published:

    1 Jun 2018 4:37 AM GMT

ചുവന്ന തെരുവിലെ ജീവിതം തുറന്നുകാട്ടി റെഡ് ലൈറ്റ് എക്സ്പ്രസ്
X

ചുവന്ന തെരുവിലെ ജീവിതം തുറന്നുകാട്ടി റെഡ് ലൈറ്റ് എക്സ്പ്രസ്

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ മുംബൈയിലെ ലൈംഗിക തൊഴിലാളികളുടെ 14 പെണ്‍മക്കള്‍ ചേര്‍ന്നാണ് റെഡ് ലൈറ്റ്സ് എക്സ്പ്രസ് അരങ്ങിലെത്തിച്ചത്.

ചുവന്ന തെരുവ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ക്ക് മുന്നില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം തുറന്ന് കാട്ടി റെഡ് ലൈറ്റ് എക്സ്പ്രസ് എന്ന നാടകം. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ മുംബൈയിലെ ലൈംഗിക തൊഴിലാളികളുടെ 14 പെണ്‍മക്കള്‍ ചേര്‍ന്നാണ് റെഡ് ലൈറ്റ്സ് എക്സ്പ്രസ് അരങ്ങിലെത്തിച്ചത്. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന എന്‍ജിഒ ആണ് നാടകത്തിന്റെ പിന്നണിയില്‍.

മുംബൈയിലെ ലൈംഗികത്തൊഴിലാളികളുടെ തെരുവിലൂടെയുള്ള ഒരു തീവണ്ടിയാത്ര. ജനനം മുതല്‍ കൌമാരം വരെയുള്ള ‌വിവിധ സ്റ്റേഷനുകള്‍. ഓരോ സ്റ്റേഷനുകളിലും ഈ പെണ്‍കുട്ടികള്‍ നേരിടുന്ന അവഹേളനം, പീഡനം, അക്രമം, പ്രതീക്ഷ, പ്രത്യാശ.. ഇതായിരുന്നു റെഡ് ലൈറ്റ് എക്സ്പ്രസ്.

തിക്താനുഭവങ്ങള്‍ മാത്രമല്ല, അവിടുത്തെ സ്നേഹവും ബന്ധങ്ങളുടെ തീക്ഷ്ണതയും നാടകം പുറത്ത് കൊണ്ടുവരുന്നു. സംവിധായകരില്ലാത്ത നാടകത്തില്‍ അഭിനേതാക്കള്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു. കാണികളുടെ പ്രതികരണം ഓരോ ഘട്ടത്തിലും തേടിയാണ് നാടകം പുരോഗമിക്കുന്നത്.

തിക്താനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ജീവിതം പ്രത്യാശയോടെ മുന്നോട്ട് കൊണ്ട് പോകുന്ന പെണ്‍കുട്ടികളാണ് അഭിനേതാക്കള്‍. ഒരു മണിക്കൂര്‍ നീണ്ട നാടകം തീര്‍ന്നപ്പോള്‍ കാണികളുടെ പ്രതികരണങ്ങള്‍ നാടകപ്രവര്‍ത്തകര്‍ കയ്യടിയോടെ സ്വീകരിച്ചു.

TAGS :

Next Story