Quantcast

ക്യാപ്റ്റന്‍ കണ്ട സത്യന്‍ അന്തിക്കാട് പറയുന്നു

MediaOne Logo
ക്യാപ്റ്റന്‍ കണ്ട സത്യന്‍ അന്തിക്കാട് പറയുന്നു
X

ക്യാപ്റ്റന്‍ കണ്ട സത്യന്‍ അന്തിക്കാട് പറയുന്നു

കയ്യടി നേടി മുന്നേറുകയാണ് ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന ചിത്രം

കയ്യടി നേടി മുന്നേറുകയാണ് ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന ചിത്രം. ഇന്ത്യന്‍ ഫുട്ബോളര്‍ വിപി സത്യന്‍റെ ജീവിത കഥ പറയുന്ന ചിത്രം പ്രജീഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. കണ്ടവരെല്ലാം മികച്ച അഭിപ്രായം പങ്കുവെക്കുന്ന ചിത്രത്തിന് ഒടുവില്‍ പ്രശംസയുമായി എത്തിയിരിക്കുന്നത് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിപി സത്യന്‍ മലയാളിക്ക് അപരിചിതനല്ല, പക്ഷേ ക്യാപ്റ്റന്‍ എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസിലാക്കുന്നത്, ആ ജീവിതത്തിന് നമ്മുടെ മനസിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും. സത്യന്‍ പറയുന്നു..

ഫേസ്ബുക്കിന്‍റെ പൂര്‍ണ രൂപം;

അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി. 'ക്യാപ്റ്റനി'ലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.

വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ 'ക്യാപ്റ്റൻ' എന്ന സിനിമ കാണുമ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാൻ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താൻ മികച്ച നടന്മാരുടെ നിരയിൽ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.

ക്യാപ്റ്റന്റെ ശില്പികൾക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ !

Next Story