സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു; എഴുതുന്നത് മമ്മൂട്ടി ചിത്രത്തിന് വേണ്ടി

സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു; എഴുതുന്നത് മമ്മൂട്ടി ചിത്രത്തിന് വേണ്ടി
മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.
നടൻ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.
ശ്യാം പുഷ്കരനോടൊപ്പം സിനിമയുടെ തിരക്കഥയിൽ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങൾ തിരുവനന്തപുരം സ്ലാങിലേക്ക് മാറ്റി എഴുതിയത് സുരാജ് ആയിരുന്നു. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് ദിലീഷ് പോത്തന്‍റെ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു രചനയും സംവിധാനവും നിർവഹിക്കുന്ന കുട്ടനാടൻ ബ്ലോഗിന്‍റെ ചിത്രീകരണ ശേഷമാകും മമ്മൂട്ടി ഈ ചിത്രത്തിന്‍റെ ഭാഗമാവുക. വ്യാഴാഴ്ചയാണ് കുട്ടനാടൻ ബ്ലോഗിന്‍റെ പൂജ. ഈ മാസം 19ന് കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിക്കും. 20ന് മമ്മൂട്ടി ചിത്രീകരണത്തിന്‍റെ ഭാഗമാകും. ആലപ്പുഴ, ദുബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയുടെ ഛായാഗ്രഹകൻ പ്രദീപ് നായർ ആണ്. റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ.
Adjust Story Font
16

