Quantcast

വസ്ത്രാലങ്കാരത്തില്‍ തുടങ്ങി മികച്ച നടനില്‍ എത്തിയ ഇന്ദ്രന്‍സ്

MediaOne Logo

Rishad

  • Published:

    1 Jun 2018 11:50 PM IST

വസ്ത്രാലങ്കാരത്തില്‍ തുടങ്ങി മികച്ച നടനില്‍ എത്തിയ ഇന്ദ്രന്‍സ്
X

വസ്ത്രാലങ്കാരത്തില്‍ തുടങ്ങി മികച്ച നടനില്‍ എത്തിയ ഇന്ദ്രന്‍സ്

500 ഓളം സിനിമകളില്‍ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളിൽ ഈ നടൻ പകർന്നാടി

നിരവധി തവണ അവാര്‍ഡിന്‍റെ വക്കോളമെത്തിയിട്ടും ലഭിക്കാതിരുന്ന പുരസ്കാരമാണ് ഇന്ദ്രന്‍സിനെ തേടി ഇന്നെത്തിയത്. 500ഓളം സിനിമകളില്‍ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളിൽ ഈ നടൻ പകർന്നാടി. വസ്ത്രാലങ്കാരത്തില്‍ തുടങ്ങി മികച്ച നടനില്‍ എത്തി നില്‍ക്കു മ്പോഴും ഇന്ദ്രന്‍സ് എന്ന വ്യക്തിക്ക് യാതൊരു മാറ്റവുമില്ല. 1985ല്‍ സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന സിനിമയിലൂ ടെയാണ് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് സിനിമ ലോകത്തേക്ക് വരുന്നത്.

വസ്ത്രാലങ്കാര രംഗത്തായിരിന്നു തുടക്കം. അഭിനയ രംഗത്തേക്ക് ചുവട് വച്ചതോടെ സുരേന്ദ്രന്‍ എന്ന പേര് മാറി ഇന്ദ്രന്‍സ് എന്നായി. പിന്നീട് വര്‍ഷങ്ങളോളം മലയാളികളുടെ ചിരിയായിരിന്നു ഇന്ദ്രന്‍സ്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സീരിയസ് വേഷങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടും,പുരസ്കാരത്തിന്‍റെ അടുത്ത് എത്തിയിട്ടും കിട്ടാതിരുന്നതാണ് ഇന്ന് ഇന്ദ്രന്‍സിനെ തേടിയെത്തിയിരിക്കുന്നത്. പുരസ്കാരം ലഭിക്കാന്‍ വൈകിയെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഈ മനുഷ്യന്‍ നല്‍കിയ മറുപടിയില്‍ ഇന്ദ്രന്‍സ് എന്ന നടനെ അളന്നെടുക്കാം.

സംസ്ഥാനത്തെ മികച്ച നടനായെങ്കിലും സെലക്ടീവ് ആകാനൊന്നും ഇന്ദ്രന്‍സ് തയ്യാറാല്ല. ഇന്ദ്രൻസിന് അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം വന്ന പ്രതികരണങ്ങളിലേറെയും ഇങ്ങനെയായിരുന്നു; വൈകി ലഭിച്ച അംഗീകാരം, അതെ ഈ നടൻ ഇത് മുന്നേ അർഹിച്ചതാണ്.

TAGS :

Next Story