Quantcast

സുഡാനിയെ ഫുട്ബോള്‍ കളിപ്പിച്ച് ഇച്ചാപ്പിയും ഹസീബും; മൊബൈല്‍ ഗെയിം എത്തി

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2018 11:43 AM IST

സുഡാനിയെ ഫുട്ബോള്‍ കളിപ്പിച്ച് ഇച്ചാപ്പിയും ഹസീബും; മൊബൈല്‍ ഗെയിം എത്തി
X

സുഡാനിയെ ഫുട്ബോള്‍ കളിപ്പിച്ച് ഇച്ചാപ്പിയും ഹസീബും; മൊബൈല്‍ ഗെയിം എത്തി

സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശനത്തിനെത്താനിരിക്കെ തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി കളംപിടിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശനത്തിനെത്താനിരിക്കെ തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി കളംപിടിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൌബിന്‍ ഷാഹിര്‍ നായകനായ ചിത്രത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ അബിയോളയാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീസറും ഗാനവും നവമാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മൊബൈല്‍ ഗെയിമുമായി സുഡാനി എത്തുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സുഡാനി ഗെയിം ലഭ്യമാണ്. ഗെയിമിന്റെ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. പറവയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചിറകടിച്ച് കയറിയ ഇച്ചാപ്പിയും ഹസീബുമാണ് ഗെയിം പരിചയപ്പെടുത്തുന്നത്.

Next Story