നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലറെത്തി

നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലറെത്തി
മികച്ച ചിത്രത്തിനുൾപ്പെടെ നാല് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത കോശി, പൌളി വത്സന്‍, ദീപക് പറമ്പോല്‍ എന്നിവരാണ്
മികച്ച ചിത്രത്തിനുൾപ്പെടെ നാല് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത കോശി, പൌളി വത്സന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് ഉടന്‍ ഉണ്ടാകില്ല.
ഹൈറേഞ്ചിൽ തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒറ്റമുറി വീടാണ് കഥാപശ്ചാത്തലം. ചന്ദ്രന്‍ എന്നയാളെ വിവാഹം ചെയ്ത് ഈ ഗ്രാമത്തിലേക്ക് എത്തുന്ന സുധ എന്ന യുവതിയിലൂടെ സിനിമ സഞ്ചരിക്കുന്നു. ഭര്‍ത്താവിന്റെ സഹോദരനും പ്രായമായ അമ്മക്കും ഒപ്പം ഒറ്റമുറി വീട്ടിലാണ് സുധയുടെ താമസം. അവിടെ അവൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും അവരുടെ അതിജീവനവുമാണ് ചിത്രത്തിൽ. സുധ ആയി വിനീത കോശി അഭിനയിക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം വിനീതയെ തേടി എത്തിയിരുന്നു.
ചന്ദ്രനാകുന്നത് ദീപക് പറമ്പോല്‍ ആണ്. പൌളി വത്സന്‍ അമ്മയുടെ റോളിലെത്തുന്നു. ചിത്രത്തിലൂടെ മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പൌളിക്ക് ലഭിച്ചിരുന്നു. രാജേഷ് ശര്‍മ, രഞ്ജിത് ശേഖര്‍ നായര്‍ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പോയ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ഒറ്റമുറി വെളിച്ചം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് രാഹുൽ റിജി ജി നായര്‍ ആണ്. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ഒറ്റമുറി വെളിച്ചത്തിന് ലഭിച്ചിരുന്നു. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിന് ശേഷമേ സിനിമയുടെ തിയേറ്റര്‍ റിലീസ് ഉണ്ടാകൂ.
Adjust Story Font
16

