പരോളിന്‍റെ റിലീസ് വീണ്ടും നീട്ടി

പരോളിന്‍റെ റിലീസ് വീണ്ടും നീട്ടി
മാര്‍ച്ച് 31 നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.
മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് തിയതി വീണ്ടും നീട്ടി. മാര്‍ച്ച് 31 നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. ഈ റിലീസ് തിയതിയാണ് ഇന്ന് വീണ്ടും മാറ്റിയിരിക്കുന്നത്. ഏപ്രില്‍ ആറിന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ഒടുവില്‍ പരോളിന്‍റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ജയിലിലായ ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. മിയയാണ് ചിത്രത്തില്‍ നായിക. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയ, മുത്തുമണി, ലാലു അലക്‌സ്, സുധീര്‍ കരമന, കലാഭവന്‍ ഹനീഫ്, അലെന്‍സിയര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.
Adjust Story Font
16

