ഗോപി സുന്ദറിനെ വീണ്ടും 'കോപി' സുന്ദറാക്കി സോഷ്യല്‍മീഡിയ

ഗോപി സുന്ദറിനെ വീണ്ടും 'കോപി' സുന്ദറാക്കി സോഷ്യല്‍മീഡിയ
ഈ ഗാനം മറാഠി ചിത്രം സൈറാത്തിലെ ഗാനത്തിന്റെ പകര്‍പ്പാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം.
കമ്മാരസംഭവത്തിനായി ഗോപിസുന്ദര്‍ ചിട്ടപ്പെടുത്തിയ 'ഞാനോ രാവോ' എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോള്‍ അഞ്ചാമതാണ്. ഗാനം വൈറലാകുമ്പോള്‍ ഒരു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. ഈ ഗാനം മറാഠി ചിത്രം സൈറാത്തിലെ ഗാനത്തിന്റെ പകര്‍പ്പാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം.
കഴിഞ്ഞ ദിവസമാണ് കമ്മാരസംഭവത്തിനായി ഗോപീസുന്ദര്‍ ഈണമിട്ട് ഹരിചരണും ദിവ്യ എസ് മേനോനും ആലപിച്ച ഗാനം പുറത്തുവന്നത്. ദിലീപിനോടൊപ്പം നമിത പ്രമോദാണ് ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനം യു ടൂബ് ട്രെന്‍ഡിങ്ങില്‍ അഞ്ചാമതുമാണ്. എന്നാല്‍ ഗാനം മുന്നേറുമ്പോള്‍ ഒരു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. ഈ ഗാനം 2016 ല്‍ പുറത്തിറങ്ങിയ സൈറാത്ത് സാലാ ജി' എന്ന ഗാനത്തിന്റെ പകര്‍പ്പെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒറു കൂട്ടര്‍ ആരോപിക്കുന്നത്. 100 കോടി ക്ലബില്‍ കയറിയ ആദ്യ മറാഠി ചിത്രമായ സൈറാത്ത് പറഞ്ഞത്.ദുരഭിമാനക്കൊലയെ ആസ്പദമാക്കിയുള്ള കഥയാണ് ഈ സിനിമ പറഞ്ഞത്.
ചിന്മയിയും അജയ് ഗോഗവാലേയും ആലപിച്ചിരിക്കുന്ന സൈറാത്തിലെ ഈ ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. എന്തായാലും ഇതൊന്നും വകവെക്കാതെ കമ്മാന്‍ നമ്പ്യാര്‍ ശനിയാഴ്ചയെത്തും.
Adjust Story Font
16

