നല്ല സിനിമ പൂക്കുന്ന നേരം... പുതുവര്‍ഷത്തെ ആദ്യ മലയാള ചിത്രം തീയറ്ററില്‍

നല്ല സിനിമ പൂക്കുന്ന നേരം... പുതുവര്‍ഷത്തെ ആദ്യ മലയാള ചിത്രം തീയറ്ററില്‍
ഈ വര്‍ഷം റിലീസാകുന്ന ആദ്യ മലയാള ചിത്രമാണ് കാട് പൂക്കുന്ന നേരം. എറണാകുളത്ത് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണാന്‍ സംവിധായകനും താരങ്ങളുമെല്ലാം എത്തി.

സിനിമ സമരത്തിനിടെ ഡോക്ടര്‍ ബിജുവിന്റെ പുതിയചിത്രമായ കാട് പൂക്കുന്ന നേരം തീയറ്ററുകളിലെത്തി. ഈ വര്‍ഷം റിലീസാകുന്ന ആദ്യ മലയാള ചിത്രമാണ് കാട് പൂക്കുന്ന നേരം. എറണാകുളത്ത് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണാന്‍ സംവിധായകനും താരങ്ങളുമെല്ലാം എത്തി.
മാവോയിസ്റ്റുകളെ തിരയാനെന്നപേരില്‍ ആദിവാസി കോളനികളിലെത്തുന്ന പൊലീസ് ആദിവാസികളോട് കാണിക്കുന്ന ഭീകരതയാണ് കാട് പൂക്കുന്ന നേരത്തിന്റെ പ്രമേയം. സ്ക്കൂളുകള്‍ കയ്യേറി ക്യാമ്പുകളാക്കി മാറ്റുന്ന പൊലീസ് കാട്ടിനുള്ളില്‍ കാണപ്പെടുന്ന സ്ത്രീയെ മാവോയിസ്റ്റെന്ന് മുദ്രകുത്തി വേടായാടുകയും ചെയ്യുന്നു. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലും ഇടംപിടിച്ചിരുന്നു. റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, പ്രകാശ് ബാരി തുടങ്ങിയ താരനിരയാണ് ചിത്രത്തിലേത്. എറണാകുളം പത്മ തീയറ്ററില്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണാന്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം എത്തി. ഈ വര്‍ഷം റിലീസാകുന്ന ആദ്യ മലയാള ചിത്രമാണ് കാട് പൂക്കുന്ന നേരം. ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കും മികച്ച പ്രതികരണമാണുള്ളത്. സിനിമസമരത്തിനിടെ സംസ്ഥാനവ്യാപകമായി 31 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
Adjust Story Font
16

