കേരള മുഖ്യമന്ത്രി ഇത്ര സിംപിളോ ? പിണറായിയുമായി സംസാരിച്ച സൂര്യയുടെ പ്രതികരണം

കേരള മുഖ്യമന്ത്രി ഇത്ര സിംപിളോ ? പിണറായിയുമായി സംസാരിച്ച സൂര്യയുടെ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ...
സിങ്കം ത്രീയുടെ പ്രമോഷനായി നടന്‍ സൂര്യ തിരുവനന്തപുരത്ത് എത്തി. പ്രേക്ഷകര്‍ പുതിയ ചിത്രത്തെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള നല്ല തിരക്കഥ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും സൂര്യ പറഞ്ഞു. ജെല്ലിക്കെട്ടിനെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച ദുരൈ സിങ്കത്തിന്റെ മൂന്നാം വരവാണ് സിങ്കം 3. ആദ്യ രണ്ട് ചിത്രങ്ങളും കൈനീട്ടി സ്വീകരിച്ച പ്രേക്ഷകരുടെ മനസറിഞ്ഞാണ് മൂന്നാം വരവെന്ന് സൂര്യ. മലയാള ചിത്രങ്ങളോടും അഭിനേതാക്കളോടും ഏറെ ഇഷ്ടമാണ്. മികച്ച തിരക്കഥ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരാന്‍ താത്പര്യമുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് കണ്ടതിന്റെ അനുഭവം സൂര്യ പങ്കുവെച്ചു. കേരള മുഖ്യമന്ത്രി അത്രയേറെ സിംപിള്‍ ആണെന്ന് സൂര്യ പറഞ്ഞു. ജല്ലിക്കെട്ട് നിരോധിക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും സൂര്യ പറഞ്ഞു. സംവിധായകന്‍ ഹരിക്കൊപ്പമാണ് സൂര്യ തിരുവനന്തപുരത്ത് എത്തിയത്. ചിത്രീകരണത്തിനായി പലതവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിന്റെ പ്രമോഷനായി ആദ്യമായാണ് സൂര്യ തിരുവനന്തപുരത്ത് എത്തുന്നത്. തന്നെ കാണാനെത്തിയ ആരാധകരുടെ ആവേശത്തിനൊപ്പം സൂര്യയും പങ്കുചേര്‍ന്നു.
Adjust Story Font
16

