Quantcast

ജാടയോ, അഹങ്കാരമോ അല്ല,  വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു;  ടൊവീനോയുടെ മറുപടി 

MediaOne Logo

Rishad

  • Published:

    2 Jun 2018 3:15 PM IST

ജാടയോ, അഹങ്കാരമോ അല്ല,  വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു;  ടൊവീനോയുടെ മറുപടി 
X

ജാടയോ, അഹങ്കാരമോ അല്ല,  വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു;  ടൊവീനോയുടെ മറുപടി 

സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി യുവനടന്‍ ടോവീനോ തോമസ്

സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി യുവനടന്‍ ടോവീനോ തോമസ്. അടുത്തിടെ മെക്‌സിക്കന്‍ അപാരതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടയില്‍ മോശമായി പെരുമാറിയ ആരാധകരിലൊരാളോട് താരം ക്ഷുഭിതനായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും താരത്തിനെതിരെ വന്‍ ട്രോളുകള്‍ ഇറങ്ങുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് താരം ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ക്ഷമാപണം നടത്തിയിരിക്കുന്നത്.

' അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ' ടോവീനോ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Next Story