സിനിമയിലെ നഷ്ടക്കണക്ക് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ലെന്ന് രജനീകാന്ത്

സിനിമയിലെ നഷ്ടക്കണക്ക് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ലെന്ന് രജനീകാന്ത്
സിനിമാ മേഖലയിലെ ആരോഗ്യകരമല്ലാത്ത ബിസിനസ് രീതികള്‍ക്കെതിരെ തുറന്നടിച്ച് രജനീകാന്ത്.
സിനിമാ മേഖലയിലെ ആരോഗ്യകരമല്ലാത്ത ബിസിനസ് രീതികള്‍ക്കെതിരെ തുറന്നടിച്ച് രജനീകാന്ത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിച്ചാകണം നിര്‍മാതാക്കള്‍ സിനിമ നിര്‍മിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭീമമായ തുക നല്‍കി സിനിമ എടുത്തിട്ട് സിനിമ ലാഭമല്ലെന്ന് വിതരണക്കാരും തീയറ്റര്‍ ഉടമകളും പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും രജനീകാന്ത് പറഞ്ഞു.
സിനിമയില്‍ അടുത്തിടെയായി വളര്‍ന്നു വരുന്ന മോശം പ്രവണതകളെ എടുത്തു പറഞ്ഞായിരുന്നു രജനീകാന്തിന്റെ വിമര്‍ശം. നിര്‍മാതാക്കളോടായിരുന്നു രജനിയുടെ ആദ്യ ഉപദേശം. ഒരു സിനിമ നിര്‍മിക്കുമ്പോള്‍ സ്വാര്‍ത്ഥരാകാതെ അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലാഭമുണ്ടാകണമെന്നാണ് ആഗ്രഹിക്കേണ്ടതെന്ന് രജനി പറഞ്ഞു. സിനിമാ വിതരണക്കാരെയും തീയറ്റര്‍ ഉടമകളെയും രജനി ഉപദേശിച്ചു. നിര്‍മാതാക്കള്‍ സ്വന്തം സിനിമ വില്‍ക്കാന്‍ പല ഗിമ്മിക്കുകളും കാണിക്കുമെന്നും അതില്‍ വീണ് അര്‍ഹിക്കുന്നതിലും അധികം തുക നല്‍കി സിനിമ ഏറ്റെടുത്ത ശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.
കബാലിയിലൂടെ തമിഴ്‌നാട്ടിലെ വിതരണക്കാര്‍ക്ക് 20 ശതമാനം നഷ്ടം സംഭവിച്ചിരുന്നു. ഇത് നികത്തണമെന്നാവശ്യപ്പെട്ട് കബാലിയുടെ നിര്‍മാതാവ് കലൈപ്പുള്ള എസ് തനുവും വിതരണക്കാരും രജനിയെ കാണുകയും ചെയ്തു. രജനികാന്തിന്റെ കബാലി നഷ്ടമായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയാണ് രജനിയുടേതെന്നാണ് സൂചന.
Adjust Story Font
16

