Quantcast

49 ദിവസം കൊണ്ട് മൂന്ന് കോടി പിന്നിട്ട് ജിമിക്കി കമ്മല്‍

MediaOne Logo

Jaisy

  • Published:

    2 Jun 2018 1:22 PM GMT

49 ദിവസം കൊണ്ട് മൂന്ന് കോടി പിന്നിട്ട് ജിമിക്കി കമ്മല്‍
X

49 ദിവസം കൊണ്ട് മൂന്ന് കോടി പിന്നിട്ട് ജിമിക്കി കമ്മല്‍

അനില്‍ പനച്ചൂരാനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്

കാതുകളില്‍ നിന്നും കാതുകളിലേക്ക്, ചുവടുകളില്‍ നിന്നും ചുവടുകളിലേക്ക് അതിര്‍ത്തികള്‍ കടന്ന് ജിമിക്കി കമ്മല്‍ ഹിറ്റാവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. സ്വദേശികളും വിദേശികളുമെല്ലാം ഒരു പോലെ സ്വീകരിച്ച പാട്ടിന് വേണ്ടി ചുവടു വച്ചവരും നിരവധിയാണ്. കാഴ്ചക്കാരുടെ എണ്ണം കൊണ്ട് ഇപ്പോള്‍ യു ട്യൂബിലും റെക്കോഡിട്ടിരിക്കുകയാണ് ജിമിക്കി കമ്മല്‍. 49 ദിവസം കൊണ്ട് മൂന്ന് കോടിയിലധികം പേരാണ് യു ട്യൂബില്‍ പാട്ട് കണ്ടത്. അനില്‍ പനച്ചൂരാനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. അപ്പാനി ശരതും അരുണ്‍ കുര്യനൂം ജൂഡ് ആന്റണിയും തകര്‍ത്താടിയിരിക്കുകയാണ് ഗാനരംഗത്തില്‍.

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ..
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ..
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...

ചെമ്മീൻ ചാട്യാൽ മുട്ടോളം..
പിന്നേം ചാട്യാൽ ചട്ട്യോളം...
ചുമ്മാ.. ഊതാൻ നോക്കാതെ
തായം കളിക്കാൻ നിക്കാതെ...
വട്ടം ചുറ്റിച്ചോരെല്ലാം..
വട്ടപൂജ്യം പോലായേ...
വെട്ടം കാണാൻ കൊതിയായേ...
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ
ഇനി വേഷം മാറെടാ...
മലയാറ്റൂർ പള്ളിയിലൊരു
കുരിശും കൊട നേരാം
മലപോലെ വന്നത്..
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ..

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ..
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

TAGS :

Next Story