Quantcast

ഒടിയനായി ഒരുക്കുന്നത് ത്രസിപ്പിക്കുന്ന ക്ലൈമാക്സ് 

MediaOne Logo
ഒടിയനായി ഒരുക്കുന്നത് ത്രസിപ്പിക്കുന്ന ക്ലൈമാക്സ് 
X

ഒടിയനായി ഒരുക്കുന്നത് ത്രസിപ്പിക്കുന്ന ക്ലൈമാക്സ് 

ചിത്രത്തിന്റെ ഹൈലൈറ്റ് പോലും ക്ലൈമാക്സ് ആയിരിക്കുമെന്നും സംവിധായകന്‍ പറയുന്നു

കേരളം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയന്‍.. ചിത്രത്തിനായി ത്രസിപ്പിക്കുന്ന ക്ലൈമാസ് ആണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു. സിനിമയിൽ മോഹന്‍ലാലിനൊപ്പം ഉണ്ടാകുമെന്ന് നടന്‍ നരേൻ സ്ഥിരീകരിച്ചു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോനാണ്. ആഗസ്റ്റ് അവസാനമാണ് ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചത്.ചിത്രീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടത്. ഒടിയന്‍ ഒരു പ്രേതസിനിമയല്ല, സൂപ്പര്‍ഹീറോ ചിത്രമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. വളരെ ദൈര്‍ഘ്യമുള്ള ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആകും ഒടിയന്റേത്.

ചിത്രത്തിന്റെ ഹൈലൈറ്റ് പോലും ക്ലൈമാക്സ് ആയിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്നിന്റെ ശ്രമം. നാല് ലൊക്കേഷനുകളി ലായാണ് ക്ലൈമാക്സ് രംഗം ചിത്രീകരിക്കുക എന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഇവര്‍ക്കൊപ്പം നടന്‍ നരേനും എത്തുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.. ഇക്കാര്യം താരം തന്നെ സ്ഥിരീകരിച്ചു. ഡിസംബറിൽ നരേന്‍ ചിത്രത്തിൽ ജോയിൻ ചെയ്യും. കഥാഗതിയിൽ വളരെ നിർണ്ണായകമായ പങ്കു വഹിക്കുന്ന ഒരു മികച്ച കഥാപാത്രത്തെയാണ് ഒടിയനില്‍ അവതരിപ്പിക്കുകയെന്ന് നരെയ്ൻ അറിയിച്ചു.

ഇപ്പോൾ മോഹൻലാൽ ഇല്ലാത്ത രംഗങ്ങൾ ആണ് ചിത്രീകരിക്കുന്നത്. ഈ ചിത്രത്തിലെ മുപ്പതു വയസുള്ള ഒടിയൻ മാണിക്യന്റെ ഭാഗം അവതരിപ്പിക്കാനായി മോഹൻലാൽ ശരീരഭാരം കുറക്കുകയാണ്. അതിനു ശേഷം ഡിസംബർ പതിനഞ്ചോടെ മോഹൻലാൽ ചിത്രത്തിനൊപ്പം ചേരും. കാശിയിൽ ചിത്രീകരണം ആരംഭിച്ച ഒടിയന്‍ ഇതുവരെ പാലക്കാട്, വാളയാർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ചിത്രീകരിച്ചു.

TAGS :

Next Story