പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ?

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ?
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായികമാരിലൊരാളിയ പ്രിയ പ്രകാശ് വാര്യര്‍ ഇന്‍റര്‍നെറ്റില്‍ വൈറലായ വാര്‍ത്തകള്‍ ഇനിയും അടങ്ങിയിട്ടില്ല.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായികമാരിലൊരാളിയ പ്രിയ പ്രകാശ് വാര്യര്‍ ഇന്‍റര്‍നെറ്റില്‍ വൈറലായ വാര്‍ത്തകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഒരു ഗാനത്തിലെ സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സീനുകളാണ് പ്രിയയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തയാക്കിയത്.
അഡാര്‍ ലവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി ബോളിവുഡില്‍ നിന്ന് വിളികള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്‍റെ സംവിധായകന്‍ പ്രിയയെ സമീപിച്ചെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബോളിവുഡില്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിന്‍റെ ഭാഗമാകണമെന്നാണ് പ്രിയയുടെ ആഗ്രഹം. പത്മാവത് താന്‍ കണ്ടുവെന്നും അദ്ദേഹത്തിന്‍റെ കഴിവില്‍ തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രിയ പറഞ്ഞു. ഹിന്ദി ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമെന്നതും പ്രിയയ്ക്ക് ബോളിവുഡില്‍ ഗുണംചെയ്യുമെന്നാണ് ചലച്ചിത്രലോകത്തെ മിക്കവരുടെയും അഭിപ്രായം. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള ഓഫറുകള്‍ പ്രിയ ഉടന്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
Adjust Story Font
16

