Quantcast

റിലീസിന് മുമ്പേ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ സിനിമയോ പൂമരം!

MediaOne Logo

Subin

  • Published:

    2 Jun 2018 9:23 AM IST

റിലീസിന് മുമ്പേ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ സിനിമയോ പൂമരം!
X

റിലീസിന് മുമ്പേ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ സിനിമയോ പൂമരം!

റിലീസിന് മുമ്പേ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ലഭിച്ച മലയാള സിനിമയെന്ന ബഹുമതി പൂമരത്തിന് ലഭിക്കുന്ന മട്ടാണ്...

ഈ നിലയ്ക്ക് പോയാല്‍ റിലീസിന് മുമ്പേ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ലഭിച്ച മലയാള സിനിമയെന്ന ബഹുമതി പൂമരത്തിന് ലഭിക്കുന്ന മട്ടാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രം പൂമരത്തിന്റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ്. റിലീസ് നീളുന്നതിന്റെ പേരില്‍ നേരത്തെ തന്നെ നിരവധി ട്രോളുകള്‍ ലഭിച്ചിട്ടുള്ള ചിത്രത്തിന് പുതിയ സംഭവത്തിന്റെ പേരില്‍ ട്രോള്‍ മഴയാണ് ലഭിക്കുന്നത്.

റിലീസ് തിയതി നീട്ടിയ വിവരം കാണിച്ച് കാളിദാസ് ജയറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

Dear Friends
ചില ടെക്‌നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്‌ന സത്യം.
[വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ]

പൂമരത്തെക്കുറിച്ച് വന്ന ട്രോളുകളില്‍ ചിലത്

കാളിദാസ് ജയറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലും ട്രോളന്മാര്‍ അണിനിരന്നിട്ടുണ്ട്.

Next Story