Quantcast

ഞെട്ടിക്കാന്‍ രണ്‍ബീര്‍ കപൂര്‍; സഞ്ജുവിന്‍റെ ടീസര്‍ പുറത്ത് 

MediaOne Logo
ഞെട്ടിക്കാന്‍ രണ്‍ബീര്‍ കപൂര്‍; സഞ്ജുവിന്‍റെ ടീസര്‍ പുറത്ത് 
X

ഞെട്ടിക്കാന്‍ രണ്‍ബീര്‍ കപൂര്‍; സഞ്ജുവിന്‍റെ ടീസര്‍ പുറത്ത് 

അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് രണ്‍ബീറിന്‍റേത്.

വിവാദങ്ങളും വെല്ലുവിളികളും ഏറെ നിറഞ്ഞ ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് രണ്‍ബീറിന്‍റേത്. സഞ്ജയ് ദത്തിന്‍റെ വ്യത്യസ്ഥമായ വേഷങ്ങള്‍ അതേപടി പകര്‍ന്നാടുകയാണ് രണ്‍ബീര്‍. ഒറ്റനോട്ടത്തില്‍ സഞ്ജയ് ദത്തിനെ ഓര്‍മിപ്പിക്കും. ആമിര്‍ ഖാന്‍റെ പി.കെ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സഞ്ജു. അനുഷ്ക ശര്‍മ്മ, സോനം കപൂര്‍ എന്നിവര്‍ അതിഥി വേഷത്തിലെത്തുന്നുമുണ്ട്. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

Next Story