Quantcast

ഭീമന്‍ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു, ചിത്രത്തിനായി മാറ്റിവയ്ക്കുക രണ്ട് വര്‍ഷം: ലാല്‍

MediaOne Logo

Jaisy

  • Published:

    3 Jun 2018 4:36 PM IST

ഭീമന്‍ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു, ചിത്രത്തിനായി മാറ്റിവയ്ക്കുക രണ്ട് വര്‍ഷം: ലാല്‍
X

ഭീമന്‍ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു, ചിത്രത്തിനായി മാറ്റിവയ്ക്കുക രണ്ട് വര്‍ഷം: ലാല്‍

മഹാഭാരതത്തിലെ ഭീമന്‍ എന്ന കഥാപാത്രം എന്നും തന്നെ ആകര്‍ഷിച്ചിരുന്നതായും ലാല്‍ കുറിക്കുന്നു

ഭീമനെക്കുറിച്ചും രണ്ടാമൂഴത്തെക്കുറിച്ചുമുള്ള ആകാംക്ഷകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ കഥാപാത്രത്തെക്കുറിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. ഭീമനെക്കുറിച്ചാണ് ലാലിന്റെ ഇത്തവണത്തെ ബ്ലോഗ്. ഭീമന്‍, എപ്പോഴും, എന്നോടൊപ്പം എന്ന തലക്കെട്ടോടെ തുടങ്ങിയിരിക്കുന്ന ബ്ലോഗില്‍ കഥാപാത്രമാകാന്‍ താനെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നു. കുട്ടിക്കാലെ മുതല്‍ പുരാണ കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്നും മഹാഭാരതത്തിലെ ഭീമന്‍ എന്ന കഥാപാത്രം എന്നും തന്നെ ആകര്‍ഷിച്ചിരുന്നതായും ലാല്‍ കുറിക്കുന്നു.

എംടിയുടെ രണ്ടാമൂഴത്തിന് ശേഷമാണ് പെരുത്ത ശരീരത്തിനുമപ്പുറം ഭീമന് ഒരു നനുത്ത ഒരു മനസുണ്ട് എന്ന ലോകത്തിന് മനസിലായത്. അയാള്‍ക്ക് ദുംഖങ്ങളും ഏകാകിത്വവും മോഹങ്ങളും മോഹഭംഗങ്ങളും കരച്ചിലുകളുമെല്ലാമുണ്ട് എന്ന് ബോധ്യമായത്. എനിക്കും രണ്ടാമൂഴത്തിന്റെ വായന പകര്‍ന്ന തന്ന വലിയ പാഠമിതായിരുന്നു. ഭീമനായി എന്റെ പേര് പറഞ്ഞത് മറ്റാരുമല്ല, എംടി സാര്‍ തന്നെ. അതില്‍ ഒരു നടനെന്ന നിലയില്‍ ഞാന്‍ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ആലോചിക്കുമ്പോള്‍ എനിക്ക് അല്‍പം അത്ഭുതം തോന്നുന്നുണ്ട്. കാരണം, ഭീമന്‍ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ട്. പലപ്പോഴും ഞാന്‍ അറിയാതെ തന്നെ രണ്ടാമൂഴത്തിലെ ഭീമനെക്കാള്‍ മുന്‍പേ ഞാന്‍ എംടി സാറിന്റെ ഭീമനായി 1985ല്‍ രംഗം എന്ന സിനിമയിലൂടെ. ലാല്‍ പറയുന്നു.

രണ്ടാമൂഴം പോലുള്ള ഒരു കൃതി സിനിമയാകുമ്പോള്‍ അതൊരു സാധാരണ പരിശ്രമം മാത്രമല്ല ആവശ്യപ്പെടുന്നത്. ഒരു പാട് പ്രതിഭകളുടെ അത്യധ്വാനം ആവശ്യമാണ്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെന്ന നിലയില്‍ അടുത്ത രണ്ട് വര്‍ഷം എനിക്ക് ഏറെ പ്രധാനവും അധ്വാനഭരിതവുമാണ്. എം.ടിയുടെ ഭീമന്‍ ഓരേ സമയം മനസും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റെയും പരിശീലനം ആവശ്യമാണ്. പല തരത്തിലുള്ള യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ അതാത് ആയോധന കലകളിലെ വിവിധ ഗുരുക്കന്‍മാരുടെ കീഴില്‍ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ രണ്ടോ വര്‍ഷം ഇതിനുവേണ്ടി പല കമിറ്റ്മെന്റുകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നേക്കാം. ഇതെല്ലാം ഒരു മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം ആവശ്യപ്പെടുന്ന ത്യാഗങ്ങളാണ്. അഭിനയിക്കാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്കായി മനപൂര്‍വ്വം തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാത്ത എന്നെപ്പോലുള്ള ഒരു നടന് ഇത് ഏറെ പുതുമകളുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകള്‍ പങ്കുവയ്കകുന്ന ഒരു പാട് പേരുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടെ എന്ന പ്രാര്‍ഥിക്കുന്നയാളാണ് ഞാന്‍, അതാണ് എനിക്കിഷ്ടം. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതു തന്നെ ആനന്ദകരമാണ്. ലക്ഷ്യത്തെക്കാള്‍ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോള്‍ ആ യാത്രയാണ്. എന്നോടൊപ്പം എപ്പോഴും ഭീമനും എന്നു പറഞ്ഞുകൊണ്ടാണ് ബ്ലോഗ് അവസാനിക്കുന്നത്.

http://blog.thecompleteactor.com/2017/04/my-perpetual-journey-along-with-bhima/

Next Story