ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്

- Published:
3 Jun 2018 8:23 AM IST

ആസിഫ് അലി ചിത്രം സണ്‍ഡെ ഹോളിഡെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്
ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു
ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ സണ്‍ഡെ ഹോളിഡെ എന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറിയെത്തുന്നു. അതേസമയം അടുത്ത മാസം നാലിന് ചിത്രം വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യും. വലിയ ആരവങ്ങളൊന്നുമില്ലാതെ തിയേറ്ററിലെത്തുകയും പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത ചിത്രമാണ് സണ്‍ഡെ ഹോളിഡെ. സിനിമക്കുള്ളിലെ സിനിമയാണ് ജിസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രവും വളരെ രസകരമായി പറഞ്ഞത്. തികച്ചും സാധാരണക്കാരായ രണ്ട് യുവ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ദീഖ് , ആശാ ശരത് , ഭഗത്, ധര്‍മജന്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ബൈസിക്കിള്‍ തീവ്സിന് ശേഷം ജിസ് ജോയ് ഒരുക്കിയ ചിത്രത്തിലും ഗാനങ്ങളും മികച്ചതായിരുന്നു. ദീപക് ദേവാണ് സംഗീതം. മലയാളത്തിലെ ചിത്രത്തിന്റെ വിജയമാണ് തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റാന്‍ അണിയര പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
Adjust Story Font
16
