Quantcast

ഇന്ദിരയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍

MediaOne Logo

Sithara

  • Published:

    3 Jun 2018 5:46 AM IST

ഇന്ദിരയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍
X

ഇന്ദിരയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍

മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിരാ, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലാണ് ഇന്ദിരാഗാന്ധിയായി വിദ്യാ ബാലനെത്തുക.

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാന്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ തയ്യാറെടുക്കുന്നു. മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിരാ, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലാണ് ഇന്ദിരാഗാന്ധിയായി വിദ്യാ ബാലനെത്തുക.

1975ലെ അടിയന്തരാവസ്ഥക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം സാഗരിക ഘോഷിന്റെ പുസ്തകത്തിലുണ്ട്‍. ഇന്ദിര വെള്ളിത്തിരയിലെത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നും വരുന്നത്. സാഗരികാ ഘോഷ് തന്നെയാണ് പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയ വിവരം പുറത്തു വിട്ടത്.

'അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു' എന്ന് സാഗരിക തന്റെ ട്വീറ്റില്‍ കുറിച്ചു. നിരവധി വേദികളില്‍ ഇന്ദിരയായി വേഷമിടാനുള്ള മോഹം വിദ്യാ ബാലന്‍ പങ്കുവെച്ചിരുന്നു. പല നിര്‍മാതാക്കളുടെയും ഓഫറുകള്‍ വന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ സാഗരികാ ഘോഷിന്റെ ഇന്ദിരയാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇത് സിനിമയാക്കണോ വെബ് സീരിസാക്കണോ എന്ന കാര്യത്തില്‍ ധാരണയായില്ലെന്നും വിദ്യ ബാലന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എന്തായാലും വിദ്യയുടെ ഇന്ദിരയായുള്ള വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയണ് ചലച്ചിത്ര ലോകം.

TAGS :

Next Story