Quantcast

കാത്തിരിപ്പിന് വിട, കാലായുടെ ട്രെയിലര്‍ പുറത്ത്  

MediaOne Logo
കാത്തിരിപ്പിന് വിട, കാലായുടെ ട്രെയിലര്‍ പുറത്ത്  
X

കാത്തിരിപ്പിന് വിട, കാലായുടെ ട്രെയിലര്‍ പുറത്ത്  

ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കാലാ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കരികാലന്‍ എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ടീസറിന് പിന്നാലെയാണ് ഇപ്പോൾ കാലായുടെ ട്രെയിലറും എത്തിയത്. രണ്ട് മാസം മുൻപ് എത്തിയ ടീസർ വൻ വിജയം ആയിരുന്നു.

കബാലിക്ക് ശേഷം പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാലാ. നാന പടേക്കര്‍, സമുദ്രക്കനി, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍ തുടങ്ങിയവരും ട്രെയിലറിലുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.

Next Story