പ്രേതമായി അനുഷ്ക ശര്‍മ; ട്രെയിലര്‍ കാണാം

പ്രേതമായി അനുഷ്ക ശര്‍മ; ട്രെയിലര്‍ കാണാം
അനുഷ്ക ശര്‍മ്മ നായികയായെത്തുന്ന പിലോരിയുടെ ട്രെയിലര്‍ എത്തി.
അനുഷ്ക ശര്‍മ്മ നായികയായെത്തുന്ന പിലോരിയുടെ ട്രെയിലര്‍ എത്തി. ചിത്രത്തില്‍ പ്രേതമായാണ് അനുഷ്ക വേഷമിടുന്നത്. എന്‍ എച്ച് 10ന് ശേഷം അനുഷ്ക നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് പിലോരി.
ലൈഫ് ഓഫ് പൈയിലൂടെ ശ്രദ്ധേയനായ സൂരജ് ശര്‍മ്മയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ജാതകദോഷം നീക്കാന്‍ യുവാവിനെക്കൊണ്ട് ഒരു വൃക്ഷത്തെ വിവാഹം കഴിപ്പിക്കുന്നു. ഇതോടെ വൃക്ഷത്തില്‍ ആവാഹിച്ചിരുന്ന ശാശി എന്ന പ്രേതം യുവാവ് തന്നെയാണ് വിവാഹം കഴിച്ചതെന്ന് അവകാശപ്പെട്ട് പിന്നാലെ കൂടുന്നു. അനുഷ്കയാണ് പ്രേതമായി എത്തുന്നത്
പിന്നീട് ട്രെയിലറില്‍ ശാശിയുടെ ഭൂതകാലം അനാവരണം ചെയ്യുന്നു. പഞ്ചാബിലെ പിലോറിലെ ഗായകനുമായുള്ള ശാശിയുടെ പ്രണയവും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ട്രെയിലറില്‍. പ്രണയവും കോമഡിയും ഒരു പോലെ ഉള്‍പ്പെടുത്തിയ ചിത്രം സംവിധാനം ചെയ്തത് അന്‍ഷൈ ലാല്‍ ആണ്. ശാശിയുടെ കാമുകനായി ഉട്താ പഞ്ചാബിലൂടെ പരിചിതനായ ദില്‍ജിത്ത് ദോസാഞ്ച് വേഷമിടുന്നു.
എന്‍ എച്ച് 10ന് ശേഷം അനുഷ്ക ശര്‍മ്മ നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് അന്‍വിത ദത്ത് ആണ്. മാര്‍ച്ച് 24ന് പിലോരി തീയറ്ററുകളിലെത്തും.
Adjust Story Font
16

