Quantcast

ജി.​എ​സ്.ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ സി​നി​മാ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ക​മ​ൽ ഹാ​സ​ൻ

MediaOne Logo

Ubaid

  • Published:

    4 Jun 2018 1:29 AM GMT

ജി.​എ​സ്.ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ സി​നി​മാ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ക​മ​ൽ ഹാ​സ​ൻ
X

ജി.​എ​സ്.ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ സി​നി​മാ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ക​മ​ൽ ഹാ​സ​ൻ

ച​ര​ക്കു​സേ​വ​ന നി​കു​തി​യേ​യും ഒ​രു ഇ​ന്ത്യ, ഒ​രു നി​കു​തി എ​ന്ന ആ​ശ​യ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ ഈ ​നി​ര​ക്ക് പ്രാ​ദേ​ശി​ക സി​നി​മാ മേ​ഖ​ല​യെ ത​ക​ർ​ക്കും.

ജി.​എ​സ്.ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ സി​നി​മാ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ത​മി​ഴ് ന​ട​ൻ ക​മ​ൽ ഹാ​സ​ൻ. വി​നോ​ദ മേ​ഖ​ല​യി​ൽ സേ​വ​ന നി​കു​തി 28 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തി​നെ കമല്‍ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഇത് സി​നി​മാ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​മ​രു​ന്നി​ടു​മെന്ന് അദ്ദേഹം പറഞ്ഞു. ​

ച​ര​ക്കു​സേ​വ​ന നി​കു​തി​യേ​യും ഒ​രു ഇ​ന്ത്യ, ഒ​രു നി​കു​തി എ​ന്ന ആ​ശ​യ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ ഈ ​നി​ര​ക്ക് പ്രാ​ദേ​ശി​ക സി​നി​മാ മേ​ഖ​ല​യെ ത​ക​ർ​ക്കും. എ​നി​ക്ക് ഈ ​നി​ര​ക്ക് വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ സി​നി​മാ​രം​ഗം വി​ടും. ഞാ​ൻ സ​ർ​ക്കാ​രി​നു​വേ​ണ്ടി​യ​ല്ല ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ത് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യാ​ണോ? - ക​മ​ൽ​ഹാ​സ​ൻ ചോ​ദി​ക്കു​ന്നു. ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ദേ​ശി​ക സി​നി​മ​ക​ളെ​യും ഹോ​ളി​വു​ഡ്, ബോ​ളി​വു​ഡ് സി​നി​മ​ക​ളെ​യും ഒ​രു ത​ട്ടി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ലൈ ഒ​ന്നു മു​ത​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ വി​ഭാ​ഗം വ​സ്തു​ക്ക​ളെ ജി.​എ​സ്.ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ മ​റ്റു വ​സ്തു​ക്ക​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 28 ശ​ത​മാ​നം വ​രെ​യാ​ണ് നി​കു​തി വ​ർ​ധി​പ്പി​ച്ച​ത്.

TAGS :

Next Story