Quantcast

ഒരു നിമിഷം കൊണ്ട് മിന്നിമായുന്ന പ്രകൃതിയുടെ അത്ഭുതം

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 9:37 PM IST

ഒരു നിമിഷം കൊണ്ട് മിന്നിമായുന്ന പ്രകൃതിയുടെ അത്ഭുതം
X

ഒരു നിമിഷം കൊണ്ട് മിന്നിമായുന്ന പ്രകൃതിയുടെ അത്ഭുതം

അമേരിക്കയിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം.

പ്രകൃതിയുടെ മുനോഹാര്യത കോര്‍ത്തിണക്കി ബിബിസി നിര്‍മിച്ച ചിത്രം, Earth: One Amazing Dayക്ക് മികച്ച പ്രതികരണം. അമേരിക്കയിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം.

സൂര്യോദയം മുതല്‍ അസ്തമയം വരെ.... ഭൂമിയിലെ ആരും കാണാത്ത കാഴ്ചകള്‍ കാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് വെള്ളിത്തിരയിലെത്തിക്കുകയാണ് ബിബിസി എര്‍ത്ത്. അധികം ആരും കാണാത്ത, കൌതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് Earth: One Amazing Day ഒരുക്കിയത്. അമേരിക്കയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ നേടാനായി. പ്രകൃതിയും ജീവജാലങ്ങളും അവയുടെ വിവിധ ഭാഗങ്ങളും ദൃശ്യവത്കരിക്കുന്ന സിനിമയാണ് Earth: One Amazing Day. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ദിവസത്തിലെ ഭൂമിയുടെ ഉള്ളറകള്‍ പ്രക്ഷകര്‍ക്ക് മുന്നില്‍ തുറക്കുന്നു. ബിബിസി ഫിലിംസ‌ിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Richard Dale, Peter Webber എന്നിവര്‍ ചേര്‍ന്നാണ്. ഓസ്കര്‍ അവാര്‍ഡ് ജേതാവും അമേരിക്കന്‍ നടനും സംവിധായകനുമായ Robert Redford ആണ് ദൃശ്യങ്ങള്‍ക്ക് വിവരണം നല്‍കിയിരിക്കുന്നത്.

മികച്ച ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പലപ്പോഴായി ബിബിസി പുറത്തുവിട്ട ദൃശ്യങ്ങളും 88 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയിലുണ്ട്. സ്വിസര്‍ലാണ്ട്, തുര്‍ക്കി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് അടുത്ത പ്രദര്‍ശനം. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിക്കും.

Next Story