Quantcast

'വില്ലനെ' കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റൈല്‍ മന്നന്‍

MediaOne Logo

Muhsina

  • Published:

    4 Jun 2018 8:18 PM GMT

വില്ലനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റൈല്‍ മന്നന്‍
X

'വില്ലനെ' കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റൈല്‍ മന്നന്‍

മോഹന്‍ലാലിന്റെ അരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഇപ്പോള്‍ അക്കൂട്ടത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. വില്ലന്‍ കാണാന്‍..

മോഹന്‍ലാലിന്റെ വില്ലനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്തും. രജനി തന്റെ ആഗ്രഹം സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെയാണ് അറിയിച്ചത്. റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി ഈ മാസം 27ന് വില്ലനെത്തും.

മോഹന്‍ലാലിന്റെ അരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഇപ്പോള്‍ അക്കൂട്ടത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. വില്ലന്‍ കാണാന്‍ ഒത്തിരി ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ ഫോണിലൂടെ അറിയിച്ചിരിക്കുകയാണ് രജനീകാന്ത്. ചെന്നൈല്‍ രജനിക്കായി പ്രത്യേക സ്ത്രീനിങ് നടത്താനുള്ള സൌകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണന്‍ രജനിക്ക് ഉറപ്പും നല്‍കി.

രജനിയുടെ ലിങ്ക നിര്‍മിച്ച റോക്ക് ലൈന്‍ ഫിലിംസാണ് വില്ലന്‍ നിര്‍മ്മിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ വിശആല്‍, ഹന്‍സിക, ശ്രീകാന്ത് തുടങ്ങി തമിഴ് തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരിക്കുന്നുണ്ട്. ബിഗ് റിലീസായി ഈ മാസം 27നാണ് വില്ലനെത്തുക. റിലീസിന് മുന്‍പേ തന്നെ 13 കോടി നേടിയ ചിത്രം 193 ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതും ഒരു റെക്കോര്‍ഡാണ്.

TAGS :

Next Story