Quantcast

പ്രതിഷേധങ്ങള്‍ക്കിടയില്‍ 11 ദിവസം കൊണ്ട് 200 കോടി വാരി പത്മാവത്

MediaOne Logo

Jaisy

  • Published:

    4 Jun 2018 10:18 AM GMT

പ്രതിഷേധങ്ങള്‍ക്കിടയില്‍ 11 ദിവസം കൊണ്ട് 200 കോടി വാരി പത്മാവത്
X

പ്രതിഷേധങ്ങള്‍ക്കിടയില്‍ 11 ദിവസം കൊണ്ട് 200 കോടി വാരി പത്മാവത്

ജനുവരി 25നാണ് ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിലായി പത്മാവത് റിലീസ് ചെയ്തത്

വിവാദങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് തിയറ്ററുകളില്‍ എത്തിയെങ്കിലും കളക്ഷന്റെ കാര്യത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവത്. പതിനൊന്ന് ദിവസം കൊണ്ട് 200 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഫിലിം ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്‍വീര്‍ സിംഗിന്റെയും ഷാഹിദ് കപൂറിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് പത്മാവതെന്നും തരണ്‍ പറയുന്നു.

ജനുവരി 25നാണ് ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിലായി പത്മാവത് റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ ചിത്രത്തിലെ നായിക. ആദ്യം പത്മാവതി എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് പത്മാവത് എന്ന് പേര് മാറ്റുകയായിരുന്നു. ചിത്രത്തിനെതിരെ കര്‍ണിസേനയും രംഗത്തു വന്നിരുന്നു. രജപുത്രരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണെന്ന് ആരോപിച്ചായിരുന്നു കര്‍ണി സേന പത്മാവതിനെതിരെ രംഗത്ത് വന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചിത്രം പ്രദർശിപ്പിക്കില്ലെന്നു പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടാണു ചിത്രം റിലീസ് ചെയ്തത്. റീ–സെൻസർ ചെയ്ത ചിത്രത്തിൽനിന്ന് ഇരുപതിലേറെ രംഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തു.

#Padmaavat shows MASSIVE JUMP on Sat... Will cross ₹ 200 cr today [Sun]... Is already SLB, Ranveer and Shahid's HIGHEST GROSSER... Will be Deepika's HIGHEST GROSSER once it crosses #ChennaiExpress... [Week 2] Fri 10 cr, Sat 16 cr. Total: ₹ 192.50 cr. India biz.

— taran adarsh (@taran_adarsh) February 4, 2018

TAGS :

Next Story