അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്‍റെ വ്യാജപതിപ്പുമുള്ളത്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തി. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്‍റെ വ്യാജപതിപ്പുമുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം ലഭിച്ച സിനിമകളില്‍ ഒന്നാണ് അങ്കിള്‍. സിനിമ തിയേറ്ററുകളിലെത്തി മൂന്നാം ദിവസമാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. തമിഴ് റോക്കേഴ്സിന്‍റെ വെബ്‌സൈറ്റിനെ കൂടാതെ എഎന്‍ മീഡിയ എന്ന ഫേസ്ബുക് പേജിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിന്‍റെ പിന്നിലെ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി നേരത്തെ പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്നതിന്‍റെ തെളിവാണ് അങ്കിളിന്‍റെ പതിപ്പ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി അപ്‌ലോഡായ ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിഐഎയിലൂടെ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മുത്തുമണിയും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Adjust Story Font
16

