ഫഹദിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം

ഫഹദിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം
ഫഹദ് നായകനായെത്തുന്ന ചിത്രം ട്രാന്‍സിന്റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുരസ്‌കാരം ബഹിഷ്‌കരിച്ച മലയാളി താരം ഫഹദ് ഫാസിലിനെതിരെ സൈബര്‍ ആക്രമണം. ഫഹദ് നായകനായെത്തുന്ന ചിത്രം ട്രാന്‍സിന്റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍ നടത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. എന്നാല്‍ യൂട്യൂബില്‍ ആരോ അപ്‍ലോഡ് ചെയ്ത ഫാന്‍ മെയ്ഡ് ട്രെയിലറാണെന്ന് പോലും നോക്കാതെയാണ് വിമര്‍ശകര്‍ ഫഹദിനെതിരെ സൈബര്‍ വാളോങ്ങുന്നത്.
Next Story
Adjust Story Font
16

