Quantcast

പേടിപ്പിക്കാന്‍ എസ്രയെത്തുന്നു

MediaOne Logo

Sithara

  • Published:

    5 Jun 2018 8:47 PM IST

പേടിപ്പിക്കാന്‍ എസ്രയെത്തുന്നു
X

പേടിപ്പിക്കാന്‍ എസ്രയെത്തുന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജയകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

പൃഥ്വിരാജ് നായകനായ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് എസ്ര. ജൂത പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഷിപ്പിങ് കമ്പനിയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രഞ്ജന്‍ മാത്യുവായാണ് പൃഥ്വിരാജ് വേഷമിടുന്നത്. നായകനും കുടുംബത്തിന് നേരിടേണ്ടി വരുന്ന വിചിത്ര അനുഭവങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു.

ജൂത പുരോഹിതന്‍ ബെന്യാമിനായി ബാബു ആന്റണി വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായി ടോവിനോ തോമസും ക്രിസ്തീയ പുരോഹിതനായി വിജയരാഘവനും എത്തുന്നു. ഇംഗ്ലീഷ് വിംഗ്ലീഷില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ച പ്രിയാ ആനന്ദാണ് നായിക. സുദേവ് നായര്‍, പ്രാതപ് പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സ്പെഷ്യല്‍ ഇഫക്ടുടുകള്‍ കൊണ്ട് ചിത്രം ഏറെ മനോഹരമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

ആകാംക്ഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം തിയറ്റര്‍ സമരം മൂലം മാറ്റിവെക്കുകയായിരുന്നു.

Next Story