Quantcast

ഷാരൂഖ് ചിത്രം റഈസിന് പാകിസ്താനില്‍ വിലക്ക്

MediaOne Logo

Sithara

  • Published:

    5 Jun 2018 9:50 PM IST

ഷാരൂഖ് ചിത്രം റഈസിന് പാകിസ്താനില്‍ വിലക്ക്
X

ഷാരൂഖ് ചിത്രം റഈസിന് പാകിസ്താനില്‍ വിലക്ക്

മുസ്‍ലിം സമൂഹത്തെ മോശമായി ചിത്രീകരികരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിരോധമേര്‍പ്പെടുത്തിയത്

ഷാരൂഖ് ഖാന്‍ ചിത്രം റഈസിന് പാകിസ്താനില്‍ വിലക്ക്. മുസ്‍ലിം സമൂഹത്തെ മോശമായി ചിത്രീകരികരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിരോധമേര്‍പ്പെടുത്തിയത്.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ചിത്രങ്ങള്‍ക്കേര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് കഴിഞ്ഞ ആഴ്ചയാണ് പാകിസ്താന്‍ നീക്കിയത്. തുടര്‍ന്നാണ് റഈസിന്റെ റിലീസ് പാകിസ്താനില്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തില്‍ മുസ്ലിങ്ങളെ കുറ്റവാളികളും ഭീകരവാദികളുമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്കാനാകില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള മഹിരഖാനാണ് നായിക. ആദ്യ ചിത്രം ജന്‍മ നാട്ടില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ‍‌ നിരാശയുണ്ടെന്ന് മഹിരാഖാന്‍ പറഞ്ഞു. വിലക്കിനെതിരെ സംവിധായകന്‍ ട്വിറ്ററിലൂടെ പ്രതിഷേധിച്ചു. പാക് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അന്യായമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ധോലാക്കിയ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് വിതരണക്കാരും അറിയിച്ചു. കഴിഞ്ഞ മാസം 25ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

TAGS :

Next Story