6500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് റെക്കൊര്‍ഡിടാനൊരുങ്ങി ബാഹുബലി

6500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് റെക്കൊര്‍ഡിടാനൊരുങ്ങി ബാഹുബലി
ചരിത്രറിലീസിന് ഒരുങ്ങുകയാണ് എസ് എസ് രാജമൌലിയുടെ ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍.
ചരിത്രറിലീസിന് ഒരുങ്ങുകയാണ് എസ് എസ് രാജമൌലിയുടെ ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍. 6500 സ്ക്രീനുകളിലാകും സിനിമയുടെ റിലീസ്. ആദ്യമായാണ് ഒരു ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്.
മൂന്ന് കോടിയിലധികം കാഴ്ചക്കാരെ നേടി ട്രെയിലര്‍ റെക്കോര്‍ഡിട്ടതിന് പിന്നാലെയാണ് പുതിയ നേട്ടവുമായി ബാഹുബലി 2 വരുന്നത്. ബോക്സ് ഓഫീസില്‍ ഒരു ചിത്രത്തിനു വേണ്ടിയും ഇതുപോലൊരു കാത്തിരിപ്പ് ഉണ്ടായിട്ടുണ്ടാകില്ല. ആ കാത്തിരിപ്പിനെ മാനിച്ചുകൊണ്ട് തന്നെയാകണം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത റിലീസാണ് നിര്‍മാതാക്കള്‍ ആരാധകര്‍ക്കായി ഒരുക്കുന്നത്. ഏപ്രില്‍ 28ന് 6500 സ്ക്രീനുകളിലാകും ബാഹുബലി 2 റിലീസ് ചെയ്യുക. ഐ മാക്സ് ഫോര്‍മാറ്റിലാകും സിനിമ കാഴ്ചക്കാരിലേക്ക് എത്തുക. സാധാരണ സിനിമകളെക്കാള്‍ കൂടുതല്‍ വലിപ്പത്തിലും റെസലൂഷനിലും കാണാനാകും എന്നതാണ് ഐ മാക്സ് ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രത്യേകത.
200 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം റിലീസിന് മുന്‍പേ തന്നെ 500 കോടി രൂപ നേടിയിരുന്നു. കേരളത്തില്‍ ഒന്നാം ഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഇരട്ടി തുക നല്‍കിയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയത്. 50 കോടി നല്‍കി ഹിന്ദിയില്‍ സോണിയും 28 കോടി നല്‍കി മലയാളം തമിഴ് ഭാഷകള്‍ക്കായി സ്റ്റാര്‍ നെറ്റ് വര്‍ക്കും സിനിമയുടെ അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

