Quantcast

'സഖാവ്'ഇന്ന് തീയറ്ററുകളില്‍

MediaOne Logo

Muhsina

  • Published:

    5 Jun 2018 6:33 AM IST

സഖാവ്ഇന്ന് തീയറ്ററുകളില്‍
X

'സഖാവ്'ഇന്ന് തീയറ്ററുകളില്‍

വിഷു ഈസ്റ്റര്‍ റിലീസായി നിവിന്‍ പോളി ചിത്രം സഖാവ് തീയറ്ററുകളില്‍. നൂറിലധികം കേന്ദ്രങ്ങളിലാണ് സിനിമയുടെ റിലീസ്.

വിഷു ഈസ്റ്റര്‍ റിലീസായി നിവിന്‍ പോളി ചിത്രം സഖാവ് തീയറ്ററുകളിലെത്തി. നൂറിലധികം കേന്ദ്രങ്ങളിലാണ് സിനിമയുടെ റിലീസ്. നിവിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ചിത്രമാണ് സഖാവ്.

ടൊവിനോ തോമസിന്റെ മെക്സിക്കൻ അപാരതയ്ക്ക് പിന്നാലെ ഇടതുപക്ഷത്തെ പ്രമേയമാക്കി എത്തുന്ന ചിത്രമാണ് സഖാവ്. കേരളക്കരയെ ഇളക്കി മറിച്ച പ്രചാരണങ്ങള്‍ക്കൊടുവിലാണ് സഖാവിന്‍റെ റിലീസ്. ഒരു വര്‍ഷത്തിനു ശേഷമാണ് നിവിന്‍ പോളി നായകനായി ഒരു ചിത്രം എത്തുന്നത്. കൃഷ്ണന്‍കുട്ടിയെന്ന യുവരാഷ്ട്രീയക്കാരനെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ നിവിന്‍ എത്തുന്നുണ്ട്.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്കു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ് എന്നിവരും അണിനിരക്കുന്നു. 115 തീയറ്ററുകളിലായി 130 സ്ക്രീനുകളിലാണ് സഖാവ് ഇന്ന് റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് നിവിന്‍ പോളിയുടെ സിനിമ ഇത്രയധികം തീറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശാന്ത് പിള്ളൈ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിക്കഴിഞ്ഞു.

Next Story