Quantcast

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സന്തോഷ് പണ്ഡിറ്റ് 

MediaOne Logo
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സന്തോഷ് പണ്ഡിറ്റ് 
X

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സന്തോഷ് പണ്ഡിറ്റ് 

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പമെത്തുന്നത്

മമ്മൂട്ടി നായകനായ ചിത്രത്തില്‍ മു‍ഴുനീള വേഷത്തിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പമെത്തുന്നത്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ പുതിയ ചിത്രമാണിത്.

സ്വന്തമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് അഭിനയിച്ചിരുന്ന സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ വേഷമിടാനൊരുങ്ങുകയാണ് സന്തോഷ് പണ്ഡിറ്റ്. മമ്മൂട്ടിക്കൊപ്പം മു‍ഴുനീള കഥാപാത്രമായാകും എത്തുകയെന്നറിയിച്ച സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണെന്നും പറഞ്ഞു.

സ്വപ്നം കണ്ടിരുന്ന വേഷമാണെന്നും ഇനിയും അവസരങ്ങള്‍ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, ഗോകുല്‍സുരേഷ് ഗോപി, മുകേഷ്, പാഷാണം ഷാജി, സുനില്‍ സുഗദ, കൈലാഷ് , മഹിമ നമ്പ്യാര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Next Story