രജനികാന്തിന്റെ കാല മുംബൈയില്‍ ചിത്രീകരണം തുടങ്ങി

- Published:
5 Jun 2018 7:18 PM IST

രജനികാന്തിന്റെ കാല മുംബൈയില്‍ ചിത്രീകരണം തുടങ്ങി
കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല
സൂപ്പര്‍താരം രജനികാന്ത് നായകനാകുന്ന കാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ ആരംഭിച്ചു. അവധിയില്ലാതെ 40 ദിവസം തുടര്‍ച്ചയായാണ് മുംബൈയിലെ ഷൂട്ടിങ്. ഇന്നലെയാണ് ഷൂട്ടിങ് തുടങ്ങിയത്. ഇതിനകം ഷൂട്ടിങ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാസ് ലുക്കില്‍ തന്നെയാണ് കാലയിലും രജനികാന്ത് എത്തുന്നത്. ബോളിവുഡില്‍ നിന്നു നായിക ഉള്‍പ്പെടെ ഏതാനും താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹുമ ഖുറേഷിയാണ് നായിക.
നാന പടേക്കറാണ് മറ്റൊരു ബോളിവുഡ് താരം. സമുദ്രകനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കബാലി എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പാ രഞ്ജിത്തൊരുക്കുന്ന ചിത്രമായതിനാല്‍ ആരാധകരും ഏറെ ആവേശത്തോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.

Next Story
Adjust Story Font
16
