സഞ്ജയ് ലീലാബന്‍സാലി ചിത്രം പത്മാവതിയുടെ ട്രെയിലറെത്തി

സഞ്ജയ് ലീലാബന്‍സാലി ചിത്രം പത്മാവതിയുടെ ട്രെയിലറെത്തി
റാണി പത്മിനിയെ ദീപിക പദുക്കോണ്‍ മനോഹരമാക്കിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് ദീപികക്കൊപ്പം..
രജപുത്ര രാഞ്ജി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീലാബന്‍സാലിയൊരുക്കുന്ന പത്മാവതിയുടെ ട്രെയിലറെത്തി. റാണി പത്മിനിയെ ദീപിക പദുക്കോണ്‍ മനോഹരമാക്കിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് ദീപികക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
രണ്‍വീര്‍ സിങ്ങാണ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പ്തമിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങായി ഷാഹിദ് കപൂറുമെത്തുന്നു. പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ഒരു ചരിത്ര സിനിമയാകും പത്മാവതിയെന്നാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. പത്മിനിയെ ദീപിക മനോഹരമാക്കിയെന്ന് ട്രെയിലറില്‍ നിന്നു വ്യക്തമാണ്. ചിത്രത്തിനായി 11 കോടിയാണ് ദീപിക പ്രതിഫലമായി വാങ്ങിയത്.
160 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മ്മിക്കുന്നത് ബന്‍സാലി പ്രൊഡക്ഷനും വിയോകോം പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രീകരണം മുതല്‍ തന്നെ പത്മാവതി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മിനിയുമള്ള പ്രണരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുന്നതിന് വരെ ഇടയാക്കി.ഒടുക്കം അത്തരം രംഗങ്ങളില്ലെന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം നടന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് പ്രേക്ഷകരിലേക്കെത്തും.
Adjust Story Font
16

