വെള്ളിത്തിരയില്‍ വീണ്ടും ദിനോസറുകള്‍; ജുറാസിക് വേള്‍ഡിന്റെ ട്രയിലര്‍ കാണാം

വെള്ളിത്തിരയില്‍ വീണ്ടും ദിനോസറുകള്‍; ജുറാസിക് വേള്‍ഡിന്റെ ട്രയിലര്‍ കാണാം
ആദ്യ ഭാഗത്തില്‍ അണി നിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെല്‍, ടോബി എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്
അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിലെ ഓരോ രംഗവും നമ്മെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തും. വെള്ളിത്തിരയില്‍ വീണ്ടും ചരിത്രമാകാനൊരുങ്ങുകയാണ് ചിത്രത്തിന്റെ പുതിയ പതിപ്പ്.
ജൂറാസിക് വേള്‍ഡ്: ഫാളന്‍ കിംഗ്ഡം എന്ന് പേരിട്ട് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ദ് ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അണി നിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെല്‍, ടോബി എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
1993ലാണ് ജുറാസിക് പാര്‍ക്ക് തിയറ്ററുകളിലെത്തുന്നത്. മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ്ചിത്രം സംവിധാനം ചെയ്തത്. ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ഒരു അട്ടിമറിയാൽ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ് കഥ. ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആദ്യ ചിത്രം ആണിത്.

ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് (1997), ജുറാസ്സിക് പാർക്ക് III (2001) ജുറാസ്സിക് വേൾഡ് (2015) എന്നിവയാണ് ഈ പരമ്പരയില്‍ വരുന്ന മറ്റ് സിനിമകള്‍. മൂന്ന് ഓസ്കാര്‍ പുരസ്കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്.
Adjust Story Font
16

