Quantcast

മണികര്‍ണികയ്ക്കും പത്മാവതിന്റെ വിധിയാണെന്ന് ബ്രാഹ്മണ മഹാസഭ

MediaOne Logo

Jaisy

  • Published:

    5 Jun 2018 5:49 PM GMT

മണികര്‍ണികയ്ക്കും പത്മാവതിന്റെ വിധിയാണെന്ന് ബ്രാഹ്മണ മഹാസഭ
X

മണികര്‍ണികയ്ക്കും പത്മാവതിന്റെ വിധിയാണെന്ന് ബ്രാഹ്മണ മഹാസഭ

ഝാന്‍സി റാണിയുടെ ജീവിതം മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സര്‍വ്വ ബ്രാഹ്മണ മഹാസഭ രാജസ്ഥാനില്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി

പത്മാവതിനു പിന്നാല ആക്രമണങ്ങള്‍ ഏറ്റുവാങ്ങി കങ്കണ റണൌട്ട് ചിത്രം മണികര്‍ണ്ണികയും. ഝാന്‍സി റാണിയുടെ ജീവിതം മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സര്‍വ്വ ബ്രാഹ്മണ മഹാസഭ രാജസ്ഥാനില്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി.

ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന റാണി ലക്ഷ്മിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നായിരുന്നു ബ്രാഹ്മണ സഭയുടെ ആരോപണം. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സഭ ആവശ്യപ്പെട്ടു. പത്മാവതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച കര്‍ണിസേന ബ്രാഹ്മണ സഭക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സുഹൃത്ത് പറഞ്ഞാണ് മണികര്‍ണികയുടെ ചിത്രീകരണത്തെക്കുറിച്ചറിഞ്ഞതെന്നും ഒരു വിദേശിയുടെ ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും ഇത് റാണിയുടെ യശസിന് കളങ്കമേല്‍പിക്കുന്നതാണെന്നും സര്‍വ്വ ബ്രാഹ്മണ മഹാസഭ സ്ഥാപക പ്രസിഡന്റ് സുരേഷ് മിശ്ര പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവായ കമാല്‍ ജെയിന് തങ്ങള്‍ കത്തയിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.

ജയശ്രീ മിശ്രയുടെ റാണി എന്ന പുസ്തകത്തില്‍ ഝാന്‍സി റാണിയും ബ്രീട്ടിഷ് ഓഫീസറായ റോബര്‍ട്ട് ഇല്യാസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വിവാദത്തെത്തുടര്‍ന്ന് യുപി സര്‍ക്കാര്‍ 2008ല്‍ ഈ ബുക്ക് നിരോധിച്ചിരുന്നു.

കൃഷ് ആണ് മണികര്‍ണിക; ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള റാണിയുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. കങ്കണയാണ് റാണിയായി എത്തുന്നത്. ജിഷു സേനുഗുപത്, അതുല്‍ കുല്‍ക്കര്‍ണി, സുരേഷ് ഒബ്റോയി, വൈഭവ് എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

TAGS :

Next Story