Quantcast

മൊബൈല്‍ ഗെയിമുമായി സുഡാനി ഫ്രം നൈജീരിയ

MediaOne Logo

Alwyn

  • Published:

    5 Jun 2018 3:14 PM IST

മൊബൈല്‍ ഗെയിമുമായി സുഡാനി ഫ്രം നൈജീരിയ
X

മൊബൈല്‍ ഗെയിമുമായി സുഡാനി ഫ്രം നൈജീരിയ

മലപ്പുറത്തെ ഫുട്ബോൾ ആവേശത്തിന്‍റെ കഥപറയുന്ന സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

മലപ്പുറത്തെ ഫുട്ബോൾ ആവേശത്തിന്‍റെ കഥപറയുന്ന സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായി മൊബൈല്‍ ഗെയിം പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും സുഡാനി ഫുട്ബോള്‍ ഗെയിം എത്തും. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ, സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൗ മാസം 23ന്​ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story