Quantcast

പിന്നോട്ടില്ല, മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരായി വരും; ഒപ്പം മോഹന്‍ലാലും... പ്രേക്ഷകര്‍ ആരെ സ്വീകരിക്കും ?

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 8:37 AM IST

പിന്നോട്ടില്ല, മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരായി വരും; ഒപ്പം മോഹന്‍ലാലും... പ്രേക്ഷകര്‍ ആരെ സ്വീകരിക്കും ?
X

പിന്നോട്ടില്ല, മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരായി വരും; ഒപ്പം മോഹന്‍ലാലും... പ്രേക്ഷകര്‍ ആരെ സ്വീകരിക്കും ?

ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പോസ്റ്റര്‍ എത്തിയത്.

മോഹൻലാലിന്‍റെ മരയ്ക്കാര്‍ വരുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ. സിനിമയുടെ പുതിയ പോസ്റ്റർ നിർമാതാക്കളായ ആഗസ്റ്റ് സിനിമ പുറത്തിറക്കി. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പോസ്റ്റര്‍ എത്തിയത്.

ആദ്യം പുറത്തിറങ്ങിയ പോസ്റ്ററിൽ, കുഞ്ഞാലി മരയ്ക്കാറുടെ സംഭാഷണം ചേർത്ത പോസ്റ്ററാണ് നിർമാതാക്കളായ ആഗസ്റ്റ് സിനിമ പുതിയതായി പുറത്തിറക്കിയത്. തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളടത്തോളം നാം പൊരുതും... മരിച്ചുവീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും. ഒപ്പം ഞാനുണ്ട് അല്ലാഹുവിന്‍റെ നാമത്തിൽ മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ.. എന്നാണ് പോസ്റ്ററിൽ ഉള്ളത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്. തന്‍റെ ആലോചനയിൽ ഉണ്ടായിരുന്ന സിനിമയായിരുന്നു എന്ന് അവകാശപ്പെട്ട് പ്രിയദർശൻ പിന്നീട് രംഗത്തെത്തി. എട്ട് മാസം കാത്തിരിക്കുമെന്നും അതിനുള്ളില്‍ സിനിമ തുടങ്ങിയില്ലെങ്കില്‍ തന്‍റെ ചിത്രവുമായി മുന്നോട്ടുപോകുമെന്നും പ്രിയദർശൻ അന്ന് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മോഹൻലാൽ നായകനാകുന്ന മരയ്ക്കാറുടെ പ്രഖ്യാപനവും ഡിജിറ്റൽ പോസ്റ്റര്‍ റിലീസും പ്രിയദർശൻ നടത്തിയത്.

സിനിമയുടെ ഭാഗമാകണം എന്നാവശ്യപ്പെട്ട് സന്തോഷ് ശിവനുമായി സംസാരിച്ചെന്നും കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം ഈ വർഷത്തെ പദ്ധതിയില്‍ ഇല്ലെന്നാണ് മറുപടി ലഭിച്ചത് എന്നുമായിരുന്നു പ്രിയദർശൻ പറഞ്ഞത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് മമ്മൂട്ടി ടീമിന്‍റെ തീരുമാനം എന്ന സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. ടിപി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന്‍റെ രചന. നാലാമത്തെ മരയ്ക്കാർ ആയാണ് മമ്മൂട്ടിയും മോഹൻലാലും വേഷമിടുന്നത്. ഒരേ കഥാപാത്രമായി രണ്ട് സൂപ്പർ താരങ്ങൾ എത്തുമ്പോൾ പ്രേക്ഷകർ ഇവരിൽ ആരെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Next Story