തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പിളര്‍പ്പിലേയ്ക്ക്

തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പിളര്‍പ്പിലേയ്ക്ക്
അധ്യക്ഷനായ നടന്‍ വിശാല്‍ തമിഴ് സിനിമയ്ക്കായി ഒന്നും ചെയ്തില്ലെന്നും സിനിമയെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഭാരതീരാജ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആരോപിച്ചു.
തമിഴ്‌നാട്ടിലെ സിനിമാ സംഘടനയില്‍ പൊട്ടിത്തെറി. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പിളര്‍പ്പിലേയ്ക്ക്. കൗണ്‍സില്‍ അധ്യക്ഷന്‍, വിശാലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.
പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും താരസംഘടനയായ നടികര്‍ സംഘത്തിന്റെയും അധ്യക്ഷനായ നടന്‍ വിശാല്‍ തമിഴ് സിനിമയ്ക്കായി ഒന്നും ചെയ്തില്ലെന്നും സിനിമയെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഭാരതീരാജ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആരോപിച്ചു. തമിഴ് മക്കള്‍ വാദം ഉയര്‍ത്തി, വിശാലിന്റെ കയ്യില്‍ നിന്നും സംഘടനകളെ മോചിപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് വിമതവിഭാഗം നടത്തുന്നത്.
തമിഴ് സിനിമ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചിത്രങ്ങളുടെ റിലീസിങ്ങ് അടക്കമുള്ള കാര്യങ്ങളില്‍ വിശാല്‍, സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് നോക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാതെയാണ് വിശാല്‍ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകളും സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാനമൊഴിഞ്ഞ് മര്യാദ കാണിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ രാധാ രവി, ടി.എന്‍.രാജന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
Adjust Story Font
16

