ജെറ്റ്‍ലീ കടുത്ത രോഗാവസ്ഥയിലാണോ ? പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്...

ജെറ്റ്‍ലീ കടുത്ത രോഗാവസ്ഥയിലാണോ ? പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്...
രോഗബാധിതനായ ജെറ്റ്‍ലീയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചൈനീസ് ആക്ഷന്‍ ഹീറോ ജെറ്റ്‍ലീയുടെ പുതിയ രൂപത്തിലുള്ള ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രോഗബാധിതനായ ജെറ്റ്‍ലീയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കരുത്തുറ്റ ശരീരത്തിന് പകരം തടികൂടി, പ്രായം തോന്നിക്കുന്ന 54 കാരനായ ജെറ്റ്‍ലീയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. എന്നാല്‍ ആ ചിത്രത്തിന് പിന്നിലെ സത്യം വെളിവാക്കി ജെറ്റ്‍ലീയുടെ വക്താവ് തന്നെ രംഗത്തെത്തി. യഥാര്‍ഥത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഹൈപ്പര്‍ തൈറോയിഡിസം എന്ന രോഗത്തിന്റെ അടിമയാണെന്ന് വക്താവ് പറഞ്ഞു. 2013ലായിരുന്നു ജെറ്റ്‍ലീയുടെ രോഗസംബന്ധമായ വാര്‍ത്തകള്‍ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ജെറ്റ്‍ലീയുടേത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് ജെറ്റ്‍ലീ വീല്‍ ചെയറിലാണെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്ത് ജെറ്റ്‍ലീ തന്നെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ വീല്‍ ചെയറില്‍ അല്ല. എന്നാല്‍ രോഗിയാണ്. സഹിക്കാന്‍ കഴിയാത്ത വേദനയിലാണ്. മരുന്ന് കഴിക്കുന്നതിനാലാണ് ശരീരത്തിന് തടി കൂടി വരുന്നത്. ആരാധകര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ പുതുവർഷം ആശംസിച്ച് ജെറ്റ്‌ലീ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16

