Quantcast

അവന്‍ താനല്ലയോ ഇവന്‍; സഞ്ജുവിന്റെ രണ്ടാം ട്രയിലര്‍ പുറത്ത്

MediaOne Logo

Jaisy

  • Published:

    6 Jun 2018 11:40 AM IST

അവന്‍ താനല്ലയോ ഇവന്‍; സഞ്ജുവിന്റെ രണ്ടാം ട്രയിലര്‍ പുറത്ത്
X

അവന്‍ താനല്ലയോ ഇവന്‍; സഞ്ജുവിന്റെ രണ്ടാം ട്രയിലര്‍ പുറത്ത്

ചിത്രം ജൂണ്‍ 29ന് തിയറ്ററുകളിലെത്തും

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ രണ്ടാമെത്ത ട്രെയിലർ പുറത്തിറങ്ങി. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് ട്രയിലര്‍. ഒറ്റ നോട്ടത്തില്‍ സഞ്ജയ് ദത്താണെന്നേ രണ്‍ബീറിനെ കണ്ടാല്‍ പറയൂ. അത്രയ്ക്കുണ്ട് രണ്‍ബീറും സഞ്ജയും തമ്മിലുള്ള രൂപ സാദൃശ്യം. രാജ്കുമാർ ഹിറാനി ഒരുക്കുന്ന ചിത്രത്തിൽ റൺബീർ കപൂറിന് പുറമെ അനുഷ്‌ക ശർമ്മ, പരേഷ് രാവൽ, സോനം കപൂർ, ദിയാ മിർസ, മനീഷ കൊയിരാള എന്നിവരും വേഷമിടുന്നുണ്ട്.

സഞ്ജയ് ദത്തിന്റെ ചെറുപ്പ കാലം മുതലുള്ള ജീവിതമാണ് സഞ്ജു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ പറയുന്നത്. വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയറ്ററുകളിലെത്തും.

TAGS :

Next Story