Quantcast

ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിനെത്തും

MediaOne Logo

Alwyn K Jose

  • Published:

    16 Jun 2018 1:23 PM IST

ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിനെത്തും
X

ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിനെത്തും

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി ഓണത്തിന് പ്രദര്‍ശനത്തിനെത്തും. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.

അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്‌ളാഡ്സ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച് വളര്‍ന്ന ഒരു യുവാവ് കലയെ സ്നേഹിച്ച് പ്രകൃതിയുടെ ശബ്ദങ്ങളെ ആദ്യം അനുകരിച്ചു തുടങ്ങുന്നു. പിന്നീട് ആ അനുകരണം സ്വപ്ന തുല്യമായ വൈവിധ്യങ്ങളിലേക്ക് ഉയരുന്നു. ഒടുവില്‍ സമൂഹത്തില്‍ നിന്ന് നേരിട്ട അവഗണനെയും അപമാനങ്ങളെയും തോല്‍പ്പിച്ച് ആരും മോഹിക്കുന്ന അഭ്രപാളികളില്‍ എത്തിച്ചേരുന്നു. അയാള്‍ നേരിടുന്ന തിക്താനുഭവങ്ങളും അയാളുടെ വിജയപരാജയങ്ങളും പ്രണയവുമെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.

Next Story