Quantcast

റെക്കോഡ് കളക്ഷനുമായി കാല

MediaOne Logo

Subin

  • Published:

    17 Jun 2018 11:21 AM IST

റെക്കോഡ് കളക്ഷനുമായി കാല
X

റെക്കോഡ് കളക്ഷനുമായി കാല

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു.

പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. 50 കോടിയാണ് സിനിമയുടെ മൊത്തം ആദ്യദിന കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു. ചെന്നൈയിലെ കളക്ഷനില്‍ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോര്‍ഡ് കാല മറികടന്നു.

പ്രതീക്ഷിച്ച പോലെ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ടാണ് കാല പടയോട്ടം തുടങ്ങിയത്. പാ രഞ്ജിത്ത് രജനികാന്ത് കൂട്ടുകെട്ടില്‍ ഇറങ്ങിയ രണ്ടാമത്തെ ചിത്രം ലോകത്താകമാനമായി ആദ്യദിനം നേടിയത് 50 കോടിയിലധികം രൂപയാണ്. കേരളത്തില്‍നിന്ന് ആദ്യ ദിനം മൂന്ന് കോടി രൂപയിലധികം നേടി. പക്ഷേ, 87.5 കോടി എന്ന കബാലിയുടെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്താന്‍ കാലക്ക് സാധിച്ചിട്ടില്ല. അറുന്നൂറോളം തീയറ്ററുകളിലായിരുന്നു തമിഴ്‌നാട്ടില്‍ റിലീസ്. തമിഴ്‌നാട്ടില്‍ നിന്ന് 15 കോടിയും ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി.

ചെന്നൈ നഗരത്തില്‍ ആദ്യദിനം മികച്ച പ്രകടനം ആണ് കാല നടത്തിയത്. 1.76 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയത്. ചെന്നൈ നഗരത്തില്‍ മാത്രം 61 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. വിജയ് ചിത്രം മെര്‍സലിന്റെ ചെന്നൈയിലെ റെക്കോര്‍ഡ് ആണ് കാല മറികടന്നത്. 1.56 കോടി ആയിരുന്നു മെര്‍സലിന്റെ ചെന്നൈയിലെ ആദ്യ ദിന കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്നുമെത്തി വിവിധ ജോലികള്‍ ചെയ്ത് അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത മുംബൈയിലെ ധാരാവിയില്‍ ജീവിക്കുന്നവരുടെ കഥയാണ് കാല. കറുപ്പിന്റ രാഷ്ട്രീയം കൂടി സിനിമ ചര്‍ച്ച ചെയ്യുന്നു. സിനിമക്ക് ലഭിക്കുന്ന മികച്ച അഭിപ്രായം വരും ദിവസങ്ങളില്‍ കാലയുടെ കളക്ഷന്‍ കുത്തനെ കൂട്ടിയേക്കും.

Next Story