Quantcast

ആക്ഷനും സസ്പെന്‍സും: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്ത്

MediaOne Logo

Sithara

  • Published:

    18 Jun 2018 7:50 AM IST

ആക്ഷനും സസ്പെന്‍സും: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്ത്
X

ആക്ഷനും സസ്പെന്‍സും: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്ത്

നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്.

കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിലാണ് അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്തിറക്കിയത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ഡെറിക് അബ്രഹാമെന്ന ഐപിഎസ് ഓഫീസറായി മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നു.

ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥയെഴുതിയത്. ഗ്യാങ്‌സ്റ്ററിന് ഛായാഗ്രഹണമൊരുക്കിയ ആൽബിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.

TAGS :

Next Story