Quantcast

നിത്യ മേനോൻ ചിത്രം പ്രാണയിൽ ദുൽഖറും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.

MediaOne Logo

Web Desk

  • Published:

    22 Jun 2018 3:02 PM GMT

നിത്യ മേനോൻ ചിത്രം പ്രാണയിൽ ദുൽഖറും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
X

വി.കെ. പി. നിത്യ മേനോൻ ചിത്രം പ്രാണയിൽ ദുൽഖറും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രാണയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടപ്പോഴാണ് ഡിക്യു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും സസ്പെന്‍സുകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ എന്ന് സംവിധായകൻ വി.കെ.പ്രകാശ് പറഞ്ഞു.

എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിർമ്മിക്കുന്ന ചിത്രം "പ്രാണ" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് റിലീസ് ചെയ്തു. ജൂണ്14 ന് ദുബായിലെ ബുർജ് അൽ അറബിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് രാജ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകൾ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്തു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ വി.കെ. പ്രകാശ്, നായിക നിത്യ മേനോൻ, റസൂൽ പൂക്കുട്ടി, ഗായിക ശില്‍പ രാജ്, പ്രൊഡ്യൂസർമാരായ സുരേഷ് രാജ്, പ്രവീൺ കുമാർ, അനിത രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റ്റെജി മണലേൽ എന്നിവരെ കൂടാതെ സിനിമ, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. പ്രേക്ഷകർക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി. ശ്രീറാമാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി നിർമിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ഒാഗസ്റ്റ് മാസം റിലീസ് ചെയ്യും. അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ എസ്. രാജ് പ്രൊഡക്ഷൻസിന്റെയും റിയൽ സ്റ്റുഡിയോയുടേയും ബാനറിൽ സുരേഷ് രാജ്, പ്രവീൺ കുമാർ, അനിത രാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റ്റെജി മണലേൽ ആണ്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റേതാണ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റിൽ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനിൽ നടക്കുന്ന ഈ ത്രില്ലർ സിനിമ പ്രേക്ഷകർക്കു വേണ്ടി ഒരുക്കിയിരിക്കുന്നത് ഉദ്വേഗജനകമായ ഒരു പിടി നിമിഷങ്ങളാണ്.

TAGS :

Next Story