Quantcast

വ്യത്യസ്ത ഗെറ്റപ്പില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ മെയ്ക്കിങ് വീഡിയോ കാണാം

ഇരട്ട വേഷത്തിലാണ് സീതാകാത്തിയില്‍ വിജയ് സേതുപതി. 80കാരന്‍ കുമാറായും മകന്‍ അയ്യായായും വേഷമിടും.

MediaOne Logo

Web Desk

  • Published:

    16 July 2018 4:49 PM GMT

വ്യത്യസ്ത ഗെറ്റപ്പില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ മെയ്ക്കിങ് വീഡിയോ കാണാം
X

ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്റപ്പിലെത്തി പ്രേക്ഷകരുടെ കയ്യടി നേടുന്ന താരമാണ് വിജയ് സേതുപതി. സീതാകാത്തി എന്ന പുതിയ സിനിമയിലും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എണ്‍പതുകാരന്റെ വേഷത്തിലെത്തുന്ന സീതാകാത്തിയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി.

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും അതിനായി സ്വീകരിക്കുന്ന മേക്ക് ഓവര്‍ കൊണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വിജയ് സേതുപതി. അക്കൂട്ടത്തിലേക്ക് ഇതാ സീതാകാത്തി കൂടി. ഇരട്ട വേഷത്തിലാണ് സീതാകാത്തിയില്‍ വിജയ് സേതുപതി. 80കാരന്‍ കുമാറായും മകന്‍ അയ്യായായും വേഷമിടും.

ഹോളിവുഡ് മേക്കപ്പമാന്‍മാരും ഓസ്കാര്‍ ജേതാക്കളുമായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് ഈ മേക്ക് ഓവറിന് പിന്നില്‍. നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ഹിറ്റിന് ശേഷം വിജയും സംവിധായകന്‍ ബാലാജി തരണീധരനും ഒന്നിക്കുന്ന ചിത്രമാണിത്

ദേശീയ പുരസ്കാര ജേതാവ് അര്‍ച്ചനയാണ് നായിക. രമ്യാ നമ്പീശന്‍, ഗായത്രി ,പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിയേക്കും.

TAGS :

Next Story