Quantcast

ദുരിതാശ്വാസ ക്യാമ്പിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച് മമ്മൂട്ടി

MediaOne Logo

Web Desk

  • Published:

    25 Aug 2018 4:11 PM IST

ദുരിതാശ്വാസ ക്യാമ്പിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച് മമ്മൂട്ടി
X

ഓണനാളിൽ പ്രളയ കെടുതിയിൽ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കാണാൻ ചലച്ചിത്ര താരം മമ്മൂട്ടി എത്തി. എറണാകുളം വരാപ്പുഴയിലെ ക്യാമ്പിൽ എത്തി അദ്ദേഹം ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഓണ സദ്യയും ഉണ്ടു. കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളും മമ്മൂട്ടി സന്ദര്‍ശിച്ചു.

എറണാകുളം വരാപ്പുഴയിലെ ക്യാമ്പിൽ എത്തി അദ്ദേഹം ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഓണ സദ്യയും ഉണ്ടു. തൃശൂർ ജില്ലയിലെ പൊയ്യ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ മമ്മൂട്ടി രാവിലെ സന്ദർശനം നടത്തി. സിനിമകളിൽ മാത്രം കാണുന്ന താരം നേരിട്ട് കാണാൻ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു പലരും. എറണാകുളം പറവൂർ മണ്ഡലത്തിലെ വരാപ്പുഴയിലായിരുന്നു മമ്മൂട്ടി ഓണ സദ്യ ഉണ്ണാനെത്തിയത്.

നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാൻ മനോധൈര്യം ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരങ്ങളായ നാദിർഷ, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

TAGS :

Next Story